Thursday, May 26, 2011

ജീവിതം

ജീവിതം ഒ​രു ശൂന്യാകാശമാണ്
തുടക്കമോ,ഒടുക്കമോ അറിയാത്ത ശൂന്യാകാശം.
അതില്‍ നക്ഷത്രങ്ങളാകുന്ന നന്മകള്‍ വിരിയുന്നു
കാലത്തിന്റെ കുത്തൊഴുക്കില്‍ ആ നന്മകളും മറയുന്നു
ജീവിതം സത്യമാണ്,നന്മയാണ്
ത്യാഗമാണൊരു ലക്ഷ്യമാണ്
ജീവിതമെന്ന ശൂന്യാകാശത്തിലൂടെ
നാം ചലിച്ചു കൊണ്ടേയിരിക്കുന്നു
അവസാനമെന്തെന്നറിയാതെ...